
Perinthalmanna Radio
Date: 03-02-2023
മേലാറ്റൂർ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ മേലാറ്റൂർ – ചെമ്മാണിയോട് ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9ന് നടക്കുന്ന ഘോഷ യാത്രയ്ക്കു ശേഷം നജീബ് കാന്തപുരം എംഎൽഎ ഉദ് ഘാടനം നിർവഹിക്കും. ബൈപാസ് തുടങ്ങുന്ന ചെമ്മാണിയോട് പോസ്റ്റോഫിസ് പരിസരത്തു നിന്നു നാട മുറിച്ച ശേഷം ഘോഷയാത്ര ആരംഭിക്കും. ചെമ്മാണിയോട് മദ്രസയ്ക്ക് സമീപമാണ് ഉദ്ഘാടന ചടങ്ങുകൾ. വർഷങ്ങളായി പാടേ തകർന്നു കിടന്നിരുന്ന റോഡ് റബറൈസ്ഡ് ടാറിങ് പൂർത്തിയാക്കി ബുധനാഴ്ച വാഹനങ്ങൾക്കായി തുറന്നിരുന്നു. ഒന്നര മാസത്തിലേറെ റോഡ് മുഴുവനായും ഭാഗികമായും അടച്ചിട്ടാണ് പണി നടത്തിയത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത. 1.87 കോടി രൂപ ചെലവിലാണ് വീതികൂട്ടി റോഡ് പണി പൂർത്തിയാക്കിയത്. ഇതു വഴി മേലാറ്റൂരിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് 3 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
