
Perinthalmanna Radio
Date: 05-02-2023
മേലാറ്റൂർ: റബ്ബറൈസ് ചെയ്ത് നവീകരിച്ച മേലാറ്റൂർ -ചെമ്മാണിയോട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്തും എം.എൽ.എ.യും 50 ലക്ഷം രൂപ വീതവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് 87 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരണം നടത്തിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം റഹ്മത്തുന്നിസ താമരത്ത്, ജനപ്രതിനിധികളായ പി. അസീസ്, പി. ഉസ്മാൻ, എ.കെ. യൂസഫ് ഹാജി, പി. ഹിഷാം വാഫി, പാതിരമണ്ണ റഹ്മത്ത്, മേലാറ്റൂർ സർവീസ് ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
