
Perinthalmanna Radio
Date: 06-02-2023
മേലാറ്റൂർ: വർഷങ്ങളായുള്ള യാത്രാ ദുരിതത്തിന് അറുതിയായതിന്റെ സന്തോഷത്തിലാണ് മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസ് നിവാസികൾ. സന്തോഷം നാട്ടുകാർ തെല്ലും മറച്ചുവെച്ചില്ല. ഞായറാഴ്ച ബൈപ്പാസിലൂടെ പോയ യാത്രക്കാർക്കെല്ലാം മധുരമൂറുന്ന പായസം നൽകിയാണ് പ്രദേശത്തുകാർ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. വർഷങ്ങളായി പൊടിയും മണ്ണും കാറ്റിൽ പറന്ന് നടുവൊടിയും വിധത്തിൽ യാത്ര ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ അവർ ഏറെ അനുഭവിച്ചിരുന്നു. വോട്ട് ബഹിഷ്‌കരണമടക്കമുള്ള പ്രതിഷേധ മാർഗങ്ങളിലൂടെയാണ് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം അധികൃതരിൽ എത്തിച്ചത്. അതിന് ഒടുവിൽ ഫലം ലഭിക്കുകയും ചെയ്തു. എം.എൽ.എ., ജില്ലാ- ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ച് വീതി കൂട്ടി റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡ് ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
