ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ സ്പീഡ് ഡിവൈഡറുകൾ അപകടമുണ്ടാക്കുന്നു

Share to

Perinthalmanna Radio
Date: 05-04-2023

മേലാറ്റൂർ: ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ വാഹനങ്ങൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്താൻ സ്ഥാപിച്ച സ്പീഡ് ഡിവൈഡറുകൾ ഗതാഗത്തിന് ഭീഷണിയാകുന്നതായി പരാതി. റോഡരികിലുള്ള മമ്പഉൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയ്ക്കു മുന്നിലാണ് കുട്ടികളുടെ സുരക്ഷകൂടി കണക്കിലെടുത്ത് സ്പീഡ് ഡിവൈഡറുകൾ വെച്ചിട്ടുളളത്.

എന്നാൽ റോഡിന്റെ ഇരുവശത്തുമുള്ള വളവ് നിവർന്നുവരുന്ന ഭാഗത്താണ് ഡിവൈഡറുകൾ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ദൂരെനിന്ന് ഇവ ഡ്രൈവർമാരുടെ കണ്ണിൽപ്പെടില്ല. ഈയിടെ റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡായതിനാൽ മിക്കവാഹനങ്ങളും അത്യാവശ്യം വേഗത്തിലാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. തീർത്തും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഡിവൈഡറുകൾ ഉള്ളതുകാരണം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസ്ഥയാണ്.

ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. മദ്രസയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും മദ്രസ സമയം കഴിഞ്ഞാലും അത് മാറ്റുന്നില്ല. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പവഴിയായതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ അസ്ഥാനത്തുള്ള ഡിവൈഡറുകൾ വലിയ അപകടക്കെണിയാവുകയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *