Perinthalmanna Radio
Date: 27-09-2023
പെരിന്തൽമണ്ണ: പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിലെ ചെറുകര റെയിൽവേ ഗേറ്റ് വാർഷിക അറ്റകുറ്റ പണികൾക്കായി ഇന്ന് രാവിലെ അടയ്ക്കും. പുലാമന്തോൾ ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തേണ്ടവർക്ക് ആശ്രയം പാടെ തകർന്നു കിടക്കുന്ന അങ്ങാടിപ്പുറം – കൊളത്തൂർ റോഡാണ്. ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങളായി കിടക്കുകയാണ്. അതല്ലെങ്കിൽ പുളിങ്കാവ് – ചിരട്ടാമല പരിയാപുരം റോഡ് വഴി തിരിഞ്ഞു പോകണം. അങ്ങാടിപ്പുറം കൊളത്തൂർ റോഡിൽ യാത്ര ദുസ്സഹമായ നിലയിലാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ചെറുകര റെയിൽവേ ഗേറ്റ് 29 ന് വൈകിട്ട് 6 വരെയാണ് അടയ്ക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ