ക്രിസ്മസ് അടുത്തതോടെ വഴിയോരങ്ങളിൽ സാന്താക്ലോസ് മയം

Share to

Perinthalmanna Radio
Date: 15-12-2022

പെരിന്തൽമണ്ണ: ക്രിസ്മസ് അടുത്തതോടെ തെരുവോരങ്ങളിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങളുമായി തെരുവു കച്ചവടക്കാർ സജീവമായി. രാജസ്ഥാനിൽ നിന്നുള്ളവരാണ് ഇവർ തന്നെ നിർമ്മിക്കുന്ന മുഖം മൂടികളും വസ്ത്രങ്ങളുമായി തെരുവോരങ്ങളിൽ എത്തുന്നത്. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങൾക്കും ആഘോഷം സംഘടിപ്പിക്കുന്ന വർക്കും ഒഴിച്ചു കൂടാനാവാത്തതാണ് സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പൻ. ഇതിനായുള്ള വേഷ വിതാനങ്ങളാണ് ഇതര സംസ്ഥാനക്കാർ മേഖലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത്.

മുഖം മൂടിയും തൊപ്പിയും കുപ്പായവും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തുണി ഉപയോഗിച്ച് ഇവർ തന്നെ നിർമ്മിക്കുന്നവയാണ് ഇതെല്ലാം. ഒരിടത്തെത്തി താമസിച്ചാണ് ഇവർ ഇവ തയ്യാറാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് ഇവ പലരും വാങ്ങുന്നത്. ഡിസംബറിലെ ആദ്യ ദിനങ്ങളായതിനാൽ വിൽപ്പന കുറവാണ്. സ്കൂളുകളിലും ക്ലബുകളിലും ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുന്നതോടെ കൂടുതൽ വിൽപ്പന നടക്കും. ഈ മാസം 25 വരെ ഇവർ ഇത്തരത്തിൽ തെരുവോരങ്ങളിൽ ഉണ്ടാകും.

Share to

Leave a Reply

Your email address will not be published. Required fields are marked *