പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി

Share to

Perinthalmanna Radio
Date: 13-12-2022

പെരിന്തൽമണ്ണ: എല്ലാ ക്രൈസ് തവ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു. വൈഎംസിഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വൈഎംസിഎ സബ് റീജനൽ ചെയർമാൻ എം.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.

വൈഎംസിഎ പ്രസിഡന്റ് ഫാ. ജോർജ് പുത്തൻചിറ ആധ്യക്ഷ്യം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ.ജോൺ ഒറവങ്കര മുഖ്യസന്ദേശം നൽകി.

കൺവീനർ റവ.സിജു ജേക്കബ്, സെക്രട്ടറി ഷിബു ചെറിയാൻ, നജീബ് കാന്തപുരം എംഎൽഎ, നഗരസഭാധ്യക്ഷൻ പി. ഷാജി, ഫാ.ഡെന്നീസ് ചോലപള്ളിൽ, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ഫാ.ആന്റണി കാരുക്കുന്നേൽ, ഫാ.ജയിംസ് വാമറ്റത്തിൽ, ഉല്ലാസ് വി.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പെരിന്തൽമണ്ണയിലെ 18 ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നെത്തിയ കരോൾ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *