രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു

Share to

Perinthalmanna Radio
Date: 20-03-2023

രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകൾ 1000 കടന്നു. 1071 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ൽ താഴെ (95) എത്തിയ കേസുകളാണ് ഇന്ന് ആയിരത്തിലേറെയായി ഉയർന്നത്. ഇതിനുമുമ്പ് നവംബർ 10നാണ് ആയിരത്തിലേറെ പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കർണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്നാട് (64), ഡൽഹി (58), ഹിമാചൽ പ്രദേശ് (52) എന്നിവിടങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തി.

ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വർദ്ധിച്ച് ഇന്ന് 5915 ആയി. എന്നാൽ കോവിഡ് സംബന്ധിച്ച് അപകടകരമായ ഒരു സ്ഥിതിവിശേഷം രാജ്യത്തില്ല. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് ചൈനയിലും ജപ്പാനിലുമൊക്കെ കോവിഡ് കേസുകൾ കുതിച്ചുയർന്ന സമയത്ത് സർക്കാർ പ്രഖ്യാപിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസേന വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. അതിപ്പോൾ ശരാശരി ആറായിരത്തിനടുത്ത് മാത്രമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *