Perinthalmanna Radio
Date: 27-03-2023
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു. 1805 പുതിയ കേസുകളാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 10,300 ആയി ഉയര്‍ന്നു. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് സജീവ കോവിഡ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,30,837 ആയി ഉയർന്നു. ചണ്ഡീഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോമരണങ്ങളും കേരളത്തില്‍ രണ്ട് മരണങ്ങളും കോവിഡ് മൂലം സ്ഥിരീകരിച്ചു. 3.19 ശതമാനമാണ് പ്രതിദിന പോസിറ്റീവിറ്റി നിരക്ക്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,64,815 ആയി ഉയർന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ