
Perinthalmanna Radio
Date: 23-12-2022
രാജ്യാന്തര വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ ബന്ധപ്പെട്ട വിമാന കമ്പനിയാവണം തിരഞ്ഞെടുത്തു നൽകേണ്ടതെന്നും മാർഗരേഖയിൽ പറയുന്നു.
സാംപിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജീവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ