
Perinthalmanna Radio
Date: 28-11-2022
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ത്രൈമാസ ലഹരിവിരുദ്ധ ക്യാംപെയ്നായ റെലിക്റ്റ-2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്- മുനിസിപ്പൽ തല ക്രിക്കറ്റ് ടൂർണമെന്റ് ഐഎസ്എസ് സ്കൂൾ മൈതാനത്ത് ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളുടെയും നഗരസഭയുടെയും ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ വെട്ടത്തൂർ, ഏലംകുളത്തെ പരാജയപ്പെടുത്തി. ടൂർണമെന്റ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷഫീക്ക് ഓണപ്പുട ആധ്യക്ഷ്യം വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ഷാജി, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ എന്നിവർ പ്രസംഗിച്ചു.