
Perinthalmanna Radio
Date: 29-11-2022
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ ‘റെലിക്‌ട-22’ന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പെരിന്തൽമണ്ണ നഗരസഭാ ടീം ജേതാക്കളായി.
വെട്ടത്തൂർ പഞ്ചായത്ത് ടീമിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മാൻ ഓഫ് ദ ടൂർണമെന്റായി വെട്ടത്തൂരിന്റെ ജാസിം, മികച്ച ബാറ്ററായി നഗരസഭാ ടീമിന്റെ രാജേഷ് കുന്നപ്പള്ളി, മികച്ച ബൗളറായി നഗരസഭാ ടീമിലെ രാഹുൽ സോമൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സമാപനസംഗമവും ട്രോഫി വിതരണവും നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ഐ.എസ്.എസ്. സെക്രട്ടറി എ.വി.എ. റഫീഖ് അ്ധ്യക്ഷതവഹിച്ചു. ഉനൈസ് കക്കൂത്ത്, ഷഫീഖ് ഓണപ്പുട, എൻ.എം. ഫസൽ വാരിസ്, ഷൈഷാദ് തെക്കേതിൽ, നബീൽ കുമ്പളാംകുഴി, പി.ടി. മുഹമ്മദ് അനസ്, സാബിർ കാളികാവ്, ലത്തീഫ് വാഫി മാടാല, കെ. റഫീഖ്, സുബൈർ വെഴുപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
