
Perinthalmanna Radio
Date: 12-12-2022
പെരിന്തൽമണ്ണ: ബ്രസീൽ ആരാധകരുടെയും അർജന്റീന ആരാധകരുടെയും ഇഷ്ടവും അനിഷ്ടവും മാറി മാറി അനുഭവിക്കാൻ യോഗമുള്ള ടീമാണ് ക്രൊയേഷ്യ. കൂടുതൽ ആരും എവിടെയും ഫ്ലെക്സും കട്ടൗട്ടും ഒന്നും ഉയർത്തിയില്ലെങ്കിലും പെരിന്തൽമണ്ണ ജൂബിലി റോഡിൽ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യക്ക് വേണ്ടി ഒരു ചെറിയ ഫ്ലക്സ് ബോർഡ് വെച്ചിരുന്നു. ഈഗിൾസ് ജൂബിലി ക്ലബിലെ ഏക ക്രൊയേഷ്യ ആരാധകനായ മുസ്തഫ സ്ഥാപിച്ചതായിരുന്നു ആ ഫ്ലക്സ് ബോർഡ്. ബിഗ് സ്ക്രീൻ കേന്ദ്രങ്ങൾക്ക് മുൻപിൽ ക്രൊയേഷ്യക്കും ആളുണ്ടായി. ബ്രസീലുമായി ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കാരുടെ കൈയടികൾ. ഇനി സെമി ഫൈനലിൽ കിട്ടും മറ്റു ടീമുകളുടെ ആരാധകരുടെ കൈയടികൾ. ഇപ്പോള്‍ ഏററവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ക്രൊയേഷ്യ ടീമിനാണ്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ബ്രസീല്‍, പോർച്ചുഗൽ, സ്പെയിന്‍, ജർമനി തുടങ്ങിയ ഈ ലോകകപ്പിൽ നിന്ന് പുറത്തായ മിക്ക ടീമുകളുടേയും ആരാധകർ ഇപ്പോള്‍ ക്രൊയേഷ്യ ടീമിന്‍റെ കടുത്ത ആരാധകരായി മാറിയിരിക്കുന്നു. കാരണം സെമി ഫൈനലില്‍ അർജൻ്റീനയുടെ എതിരാളികൾ ക്രൊയേഷ്യയായത് കൊണ്ട് മാത്രമാണ് ഇത്രയും ആരാധകര്‍ ക്രൊയേഷ്യയെ പിന്തുണക്കുന്നത്. ബ്രസീലിനെ തോൽപിച്ച് സെമിയില്‍ എത്തിയ ക്രൊയേഷ്യ സെമി ഫൈനലില്‍ അർജൻ്റീനയേയും തോൽപ്പിക്കുമെന്ന് ഇവരെല്ലാവരും വിശ്വസിക്കുന്നു. എന്തായാലും ഒന്ന് ഉറപ്പാണ് അർജൻ്റീനയും ബ്രസീലും സെമി ഫൈനൽ മൽസരം വരുമെന്ന് പ്രതീക്ഷിച്ചവർക്ക് ക്രൊയേഷ്യ – അർജൻ്റീന മത്സരം അതിലേറെ വീറും വാശിയിലും തന്നെ ആസ്വദിക്കാം, കാരണം അർജൻ്റീന ആരാധകർക്ക് എതിരെയുളളത് വെറും ഒരു ക്രൊയേഷ്യ ആരാധകര്‍ മാത്രമല്ല, ബ്രസീല്‍, പോർച്ചുഗൽ, സ്പെയിന്‍, ജർമനി തുടങ്ങിയ ഫാൻസും അർജൻ്റീനയുടെ തോൽവിക്കായി കാത്തിരിക്കുന്നുണ്ട്.
