Perinthalmanna Radio
Date: 21-11-2022
പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രി വളപ്പിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് സമീപം പാർക്കിങ് ഭാഗത്താണ് ലൈറ്റ് സ്ഥാപിച്ചത്. പക്ഷാഘാത- അർബുദ ചികിത്സാ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡറുകൾ സൂക്ഷിക്കുന്ന ഭാഗത്തും സോളാർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ചെലവിൽ അനർട്ടിന്റെ നേതൃത്വത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ബിന്ദു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷഹർബാൻ, റഹ്മത്തുന്നീസ, എച്ച്.എം.സി. അംഗങ്ങളായ എ.കെ. നാസർ, സുബ്രഹ്മണ്യൻ, ഡോ. അബൂബക്കർ തയ്യിൽ, ഹബീബ് മണ്ണേങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.