പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്

Share to

Perinthalmanna Radio
Date: 16-12-2022

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്. ആഗസ്റ്റിൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. സർക്കാർ ഈ തുക 2020 ജനുവരിയിലാണ് അനുവദിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. പുതിയ കെട്ടിടം നിർമിക്കാൻ 10 വർഷമായി ഉപയോഗിക്കാതെ കിടന്ന പേവാർഡ് പൊളിക്കാൻ അനുമതി ലഭിക്കാതെ രണ്ടര വർഷത്തോളം കാത്തിരുന്ന ശേഷം അനുമതി ലഭിച്ച് രണ്ടാഴ്ച മുമ്പ് കെട്ടിടം പൊളിച്ചു. 25നകം പുതിയ കെട്ടിടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പഴയ പേ വാർഡ് കെട്ടിടം പൊളിക്കാൻ അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. നിലവിലെ പഴയതും സൗകര്യങ്ങൾ കുറഞ്ഞതുമായ ഒ.പി ഹാളുകൾ നന്നേ ചെറുതാണ്

രോഗികളുടെ തിക്കും തിരക്കുമാണിവിടെ. ജനറൽ മെഡിസിൻ, ഓർത്തോ, ചെസ്റ്റ്, കാൻസർ എന്നീ ഒ.പികളും ലാബും നിലവിലെ കെട്ടിടത്തിൽ താഴെയും കണ്ണ്, തൊലി, ഇ.എൻ.ടി, പി.എം.കെ, ഡെന്റൽ തുടങ്ങിയ ഒ.പികൾ മുകളിലുമായാണ് പ്രവർത്തനം. വ്യത്യസ്ത ഫണ്ടുകൾ കൊണ്ട് അശാസ്ത്രീയമായി പലപ്പോഴായി നിർമിച്ച ചെറിയ ബ്ലോക്കുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ഐ.പി, ഒ.പി എന്നിവക്ക് പ്രത്യേക ബ്ലോക്കില്ല.

Share to

Leave a Reply

Your email address will not be published. Required fields are marked *