Perinthalmanna Radio
Date: 12-04-2023
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിൽ പേവിഷ ബാധക്ക് എതിരെ പ്രതിരോധ കുത്തി വയ്പ് നൽകാൻ സംവിധാനമില്ല.
നായ്ക്കളുടെയും മറ്റു വന്യ ജീവികളുടെയും കടിയേറ്റ് എത്തുന്ന വരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് പറഞ്ഞ് അയക്കുകയാണ്. അതേ സമയം ജില്ലയിൽ തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ പേവിഷ ബാധയ്ക്ക് എതിരെയുള്ള കുത്തി വയ്പ് നൽകുന്നുണ്ട്.
നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും കടിയേറ്റ് രക്തം ഒഴുകും വിധം മുറിവ് ഉണ്ടായാൽ നൽകേണ്ട ഇക്വിൻ റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ഇആർഐജി) ആണ് പെരിന്തൽമണ്ണയിൽ ഇല്ലാത്തത്.
തൊലിപ്പുറത്തുള്ള മാന്തലിനും രക്തം വരാത്ത ചെറിയ പോറലുകൾക്കും ഉള്ള പ്രതിരോധ കുത്തി വയ്പ് മാത്രമാണ് ഇവിടെ നൽകുന്നത്.
ഇആർഐജി കുത്തി വയ്പിന് ആവശ്യമായ ആധുനിക ഐസിയു സൗകര്യവും നഴ്സിങ് ജീവനക്കാരും ഇല്ലാത്തതിനാലാണ് കുത്തി വയ്പ് നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്.
അതിനാൽ ഇആർഐജി മരുന്നും സ്റ്റോക്ക് ചെയ്യുന്നില്ല. മുറിവിന് ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ നായയുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതാണ്.
ഇആർഐജി കുത്തി വയ്പിന് സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുൻപ് നടപടി തുടങ്ങിയതാണ്. ജില്ലയിൽ കൂടുതലായി ഏതൊക്കെ സ്ഥാപനങ്ങളിൽ കുത്തി വയ്പ്പ് നൽകാമെന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ മുൻപ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്തയച്ചിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ