ജില്ലയിൽ അനെർട്ടിന്റെ ആദ്യ ഇലക്ട്രിക്  ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ

Share to

Perinthalmanna Radio
Date: 21-04-2023

പെരിന്തൽമണ്ണ: ജില്ലയിൽ അനർട്ടിന്റെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ 24-ന് തുടങ്ങും. രാവിലെ പത്തിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിക്കും. നഗരസഭയുടെ കീഴിലുള്ള മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലാണ് കേന്ദ്രം.

60 കിലോവാട്ട്, 22 കിലോവാട്ട്, ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകളാണ് കേന്ദ്രത്തിലുള്ളത്. ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാം.

പൂർണ ചാർജിങ്ങിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടി.യും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ (Electreefi) എന്ന ആപ്പിലൂടെ പണമടയ്ക്കാം.

ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴിയായതിനാൽ ജീവനക്കാരുടെ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ജില്ലയിലെ ഇലക്‌ട്രിക്ക് വാഹന ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും അനെർട്ടിന്റെ പൊതു ചാർജിങ് സ്റ്റേഷൻ ഗുണകരമാകും. ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അനെർട്ടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *