
Perinthalmanna Radio
Date: 24-04-2023
പെരിന്തൽമണ്ണ: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പെരിന്തല്‍മണ്ണയില്‍ ചാര്‍ജിങ് സ്റ്റേഷന് തുറന്നു. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഇ.വി ചാര്‍ജിങ് സ്റ്റേഷന് വിഡിയോ കോൺഫറന്‍സ് വഴി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കുടുംബ ബജറ്റ് വലിയ രീതിയില്‍ കുറയ്ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധനവ് മൂലമുള്ള സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഇത് വലിയ സഹായമാകും. സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ച് ഇ.വി ചാര്‍ജിങ് സംവിധാനം ഉപയോഗിക്കുന്നതുവഴി വൈദ്യുതി ഉപഭോഗത്തില്‍ വലിയ കുറവ് വരുത്താനും മലിനീകരണം കുറയ്ക്കാനും കഴിയും. വൈദ്യുതി എത്താത്ത പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജം എത്തിക്കുന്ന പദ്ധതി അട്ടപ്പാടിയലടക്കം പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍ തത്തമംഗലത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.
പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് പി.ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്സണ്‍ എ. നസീറ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ അഡ്വ. ഷാന്‍സി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഉണ്ണികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹനീഫ മുണ്ടുമ്മല്‍, കെ.എസ്.ഇ.ബി എഞ്ചിനീയര്‍ പങ്കജാക്ഷന്, അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍, അസി. പ്രൊജക്ട് എഞ്ചിനീയര്‍ പി.എസ് മിഥുന് എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്മാന് ആദ്യവാഹനത്തിന്റെ ചാര്‍ജിങ് നിര്‍വഹിച്ചു.
24 മണിക്കൂറും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് അനെര്‍ട്ട് മുഖാന്തരം ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്. അനെര്‍ട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ.വി ചാര്‍ജിങ് സ്റ്റേഷനാണ് ഇത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാര്‍ജിങ് ഗണ്ണുകള്‍ മെഷീനിലുണ്ട്. ടെസ്ല കാറുകളില്‍ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗണ്‍. ഭാവിയിലെ മാറ്റം കൂടി ഉള്‍കൊള്ളാന്‍ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജിങിനു 30 മുതല്‍ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജില്ലയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും അനെര്‍ട്ടിന്റെ പൊതു ചാര്‍ജിങ് സ്റ്റേഷന് ഗുണകരമാകും. പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ