
Perinthalmanna Radio
Date: 10-05-2023
മഞ്ചേരി ∙ കെഎസ്ബിയിൽ വൈദ്യുതക്കമ്പിക്കും എനർജി മീറ്ററിനും ക്ഷാമം. ത്രീഫെയ്സ്, സിംഗിൾ ഫെയ്സ് കണ്ടക്ടർ ആവശ്യപ്പെടുന്നതിന്റെ പകുതി പോലും ലഭിക്കുന്നില്ല. പുതിയ ലൈൻ വലിക്കുന്നതിനെയും അറ്റകുറ്റപ്പണിയെയും ബാധിക്കുന്നു. മഴക്കാലത്തിനു മുൻപു മുന്നൊരുക്കം നടത്തിയില്ലെങ്കിൽ വഴികളിൽ ഇരുട്ടു വീഴും.
കെഎസ്ഇബി മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ഡിവിഷൻ ഉൾപ്പെടുന്ന മഞ്ചേരി സർക്കിളിൽ മാസം ശരാശരി 1300 മുതൽ 1500 വരെ കണക്‌ഷൻ നൽകാൻ ആവശ്യമായ കമ്പിയും മീറ്ററും ആവശ്യമാണ്. നിലവിൽ 1800 എനർജി മീറ്റർ ആവശ്യമുണ്ട്. ജനുവരി മുതലാണ് സംസ്ഥാനത്ത് മൊത്തത്തിലുള്ള ക്ഷാമം.
സർക്കിൾ ഓഫിസ് മുഖേന പലപ്പോഴായി സാധനങ്ങളുടെ കുറവ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, സർവീസ് കണക്‌ഷൻ നൽകൽ, വൈദ്യുതി പദ്ധതിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ബാധിക്കുന്നത്.
ലൈനുകൾ കേബിൾ ലൈനിലേക്ക് (കവേർഡ് കണ്ടക്ടർ) മാറുന്നതിനിലാണ് ബെയർ കണ്ടക്ടർ കിട്ടാത്തതെന്നു പറയുന്നു. നഗരങ്ങളിലും അപകടഭീഷണി നേരിടുന്ന സ്ഥലങ്ങളിലുമാണ് കേബിൾ ലൈൻ സ്ഥാപിക്കുന്നത്. മഴക്കെടുതികളിൽ പലയിടത്തും ലൈൻ പൊട്ടലും മറ്റു തരത്തിലുള്ള വൈദ്യുതി തകരാറും പരിഹരിക്കാൻ സാമഗ്രികൾ ലഭ്യമാക്കിയില്ലെങ്കിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
