Perinthalmanna Radio
Date: 19-06-2023
മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു.
അതേസമയം പകര്‍ച്ച വ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 30-ല്‍ കൂടുതല്‍ ആളുകള്‍ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ല്‍ കൂടുതല്‍ ആളുകള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ