Perinthalmanna Radio
Date: 11-07-2023
മലപ്പുറം: ജില്ലയില്‍ മഴയും വെയിലും ഇടവിട്ട കാലാവസ്ഥ എത്തിയതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നിലവില്‍ ഏഴ് ഡെങ്കി സ്പോട്ടുകളാണ് ജില്ലയിലുള്ളത്. 1,037 പേര്‍ക്ക് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിക്കുകയും നാല് പേര് മരിക്കുകയും ചെയ്തു. നിലവിലെ കാലാവസ്ഥ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കും. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഡെങ്കി ടൈപ്പ് 3 വൈറസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി വ്യാപനം തടയാനായി ഫോഗിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ഷകര്‍ക്ക് പ്രത്യേക ബോധവത്ക്കരണം നല്‍കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാൻ കുടിവെള്ളം, ശുചിത്വം, ഡോക്സിസൈക്ലിൻ പ്രതിരോധം, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡെങ്കി സ്പോട്ടുകള്‍
കരുവാരകുണ്ട്
മേലാറ്റൂര്‍
എടപ്പറ്റ
വെട്ടത്തൂര്‍
ആലിപ്പറമ്ബ
മലപ്പുറം നഗരസഭ
കാളികാവ്
പിടിമുറുക്കി എച്ച്1എൻ1
ജില്ലയില്‍ എച്ച്1 എൻ1 ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മുഴുവൻ വിദ്യാര്‍ത്ഥികളും മാസ്ക് ധരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം 31 പേര്‍ക്ക് എച്ച്1എൻ1 ബാധിക്കുകയും അഞ്ച് പേര് മരിക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര് കുട്ടികളാണ്. മാസ്ക് ഉപയോഗത്തിലൂടെ എച്ച്1എൻ1 രോഗവ്യാപനം കുറയ്ക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വായുവിലൂടെയാണ് എച്ച്1എൻ1 വൈറസ് പടരുന്നത്. കുറ്റിപ്പുറം, വെട്ടം, തിരുന്നാവായ, ഒഴുവൂര്‍, പറപ്പൂര് പ്രദേശങ്ങളിലാണ് കൂടുതലായും എച്ച്1എൻ1 പടരുന്നത്. 2009ന് ശേഷം ജില്ലയില്‍ എച്ച്1എൻ1 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ വര്‍ഷമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ