45 പേർക്കുകൂടി അഞ്ചാംപനി; ജില്ലയിലെ ആകെ രോഗബാധിതർ 383 ആയി

Share to

Perinthalmanna Radio
Date: 06-12-2022

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നതിനിടെ കളക്ടർ ബുധനാഴ്ച വിവിധ മതസംഘടനകളുടെ യോഗംവിളിച്ചു. രാവിലെ 11-ന് കളക്ടറേറ്റിലാണ് യോഗം. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാന തലത്തിൽ യോഗം വിളിക്കണമെന്നു സംസ്ഥാന ആരോഗ്യവകുപ്പിനോടും അഭ്യർഥിച്ചതായി കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. സംസ്ഥാനതലയോഗം വീഡിയോകോൺഫറൻസ് മുഖേനയായിരിക്കും.

ഞായറാഴ്ച ജില്ലയിൽ 15 കേസുകളും തിങ്കളാഴ്ച 45 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 383 ആയി. നൂറോളം സാമ്പിളുകളുടെ ഫലം വരാനുമുണ്ട്.

ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ്‌ എടുക്കാത്ത എഴുപതിനായിരത്തിലേറെ കുട്ടികളുള്ളതാണ് ആരോഗ്യവകുപ്പിനെ അലട്ടുന്നത്.

കോവിഡ് കാരണം രണ്ടുവർഷത്തോളം കുത്തിവെപ്പ്‌ ശരിയായ രീതിയിൽ നടക്കാതിരുന്നത് ഒരു കാരണമായിരുന്നു. തെറ്റിദ്ധാരണകൊണ്ട് എടുക്കാത്ത പലരുമുണ്ട്. ഇത് നീക്കാനാണ് കളക്ടർ മത സംഘടനകളുടെ യോഗം വിളിച്ചത്. നിലവിൽ രോഗം ബാധിച്ചവരിൽ 80 ശതമാനവും കുത്തിവെപ്പെടുക്കാത്തവരാണ്.

കുത്തിവെപ്പെടുത്തവരിൽ രോഗത്തിന്റെ കാഠിന്യം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ്‌ കൽപ്പകഞ്ചേരി പഞ്ചായത്തിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഇപ്പോൾ അമ്പതിലേറെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. കുത്തിവെപ്പെടുക്കാൻ അഭ്യർഥിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർ വ്യാപകമായ ബോധവത്കരണം നടത്തുന്നുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *