Perinthalmanna Radio
Date: 17-11-2022
പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പെരിന്തൽമണ്ണയിലും എത്തിച്ച് വിളംബര ഘോഷയാത്ര. നഗരസഭയുടെയും ക്ലബ്ബുകളുടെ കൂട്ടായ്മയായ യുവമിത്രയുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നഗരസഭാ ഓഫീസ് പരിസരത്ത് തുടങ്ങിയ ഘോഷ യാത്രയിൽ വിവിധ ടീമുകളുടെ ജഴ്‌സികളണിച്ചും പതാകകൾ പാറിച്ചും ആരാധകരും അണി നിരന്നു. നഗരസഭാ അധ്യക്ഷൻ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ, നഗരസഭാംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഘോഷയാത്ര ടൗൺ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് ലഹരിക്കെതിരേ ആയിരം ഗോളടിക്കുന്ന കാമ്പയിൻ നഗരസഭാധ്യക്ഷൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.