ആവേശ കൊടുമുടിയിൽ ആരാധകർ; ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം

Share to

Perinthalmanna Radio
Date: 20-11-2022

പെരിന്തൽമണ്ണ: ലോകകപ്പുമായി ബന്ധപ്പെട്ട് പന്തയപ്പോര് അരങ്ങ് തകർക്കുകയാണ്. കായികാവേശത്തിൽനിന്ന് ഉരുത്തിരിയുന്ന പന്തയങ്ങൾക്ക് പണത്തോടല്ല പ്രിയം. പണത്തെക്കാൾ എതിർടീമിന്റെ ‘മാനക്കേട്’ കാണുന്നതിലാണ് രസം. അതുകൊണ്ടുതന്നെ മൊട്ടയടിയാണ് മുഖ്യം.

ആര് ജയിച്ചാലും തോറ്റാലും ലോകകപ്പ് കഴിയുന്നതോടെ ധാരാളം മൊട്ടത്തലകൾ പിറക്കും!

കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചെടുപ്പിക്കുന്നതും ഇഷ്ട ടീമിനെ കൈവെടിയലും ലോകകപ്പ് കഴിയുന്നതുവരെ കളിയെക്കുറിച്ച് മിണ്ടാൻ പാടില്ലാത്തതുമെല്ലാം പന്തയക്കളത്തിൽ പാലിക്കേണ്ട മര്യാദകളാണ്. നാട്ടിലുള്ളവർ മാത്രമല്ല സാമൂഹികമാധ്യമങ്ങളിലൂടെ ചർച്ചയിൽ പങ്കെടുത്ത് പ്രവാസികളും പന്തയത്തിന്റെ ഭാഗമായിട്ടുണ്ട്. നാട്ടിലേതുപോലെ പ്രവാസലോകത്തും പ്രധാന ടീമുകൾക്കെല്ലാം ആരാധകരുള്ളതിനാൽ പന്തയത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. തല മൊട്ടയടിക്കുക എന്നത് ഏറ്റവുംവലിയ അഭിമാന പ്രശ്നമായിട്ട് തന്നെയാണ് പരിഗണിക്കുന്നത്. എതിർ ടീമിന്റെ പതാക വഹിക്കലടക്കം വലിയ നാണക്കേടുതന്നെയാണ്. മെസ്സിയിലും നെയ്മറിലും റൊണാൾഡോയിലും എംബാപ്പയിലുമെല്ലാം തന്നെയാണ് കളി ആരാധകരുടെ പ്രതീക്ഷ. അഭിമാനസംരക്ഷണത്തിന് പ്രാർഥനളും നേർച്ചകളും നേരുന്നവരുമുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *