Perinthalmanna Radio
Date: 30-08-2023
പെരിന്തൽമണ്ണ: സി.എച്ച് എഫ്.സി പാതാക്കയ്ക്കരയും എം.എസ്.എഫ്. പാതായ്ക്കര യൂണിറ്റും സംയുക്തമായി പിടിഎം ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ 40 ഓളം 17 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് താഴെക്കോട് ഷമീർ മാഷ് നേതൃത്വം നൽകി. കോച്ചിംഗ് ക്യാമ്പ് വാർഡ് കൗൺസിലർ പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
സി എച്ച് എഫ് സി സംഘാടക സമിതി അംഗങ്ങളും എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ പച്ചീരി ജലാൽ, ഫിഫാൻ,സാബിക്ക്, മൂസ കുറ്റീരി, മുനീർ മേലേതിൽ, ഷഹൽ,അഫ്നാൻ ശംവീൽ, സിയാൻ, ഒസാമ തുടങ്ങിയവർ സംബന്ധിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ