വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ; മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു

Share to

Perinthalmanna Radio
Date: 17-12-2022

പെരിന്തൽമണ്ണ: നഗരത്തിൽ വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ നിരോധിക്കാനാവശ്യപ്പെട്ട് നഗരസഭാധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമുണ്ടാക്കാത്തതിൽ പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ സംയുക്ത നിർവാഹകസമിതി യോഗം പ്രതിഷേധിച്ചു.

ലൈസൻസുകളും വാടകയും നികുതിയും നൽകി വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികളെ നോക്കുകുത്തിയാക്കി അനധികൃത ഏജന്റുമാർ അതിഥിത്തൊഴിലാളികളെ വെച്ച് നടത്തുന്ന വ്യാപാരങ്ങൾ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. ഇത്തരം വ്യാപാരം നടത്തുന്ന സ്ഥലങ്ങളിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്

രസിഡന്റ് ചമയം ബാപ്പു, ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു, സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, സി.പി. മുഹമ്മദ് ഇക്ബാൽ, യൂസഫ് രാമപുരം, ഫസൽ മലബാർ, കാജാ മുഹിയുദ്ദീൻ, ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *