സംസ്ഥാനത്തെ പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം ഫയലുകൾ

Share to

Perinthalmanna Radio
Date: 13-03-2023

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലകളുടെ എണ്ണം വർധിക്കുന്നു. പല തവണ ഫയൽ അദാലത്തും തീവ്രയജ്ഞ പരിപാടികളും സംഘടിപ്പിച്ചിട്ടും ഫയലുകളിൽ പരിഹാരം നീളുകയാണ്. ഈ മാസം ഒന്ന് വരെയുള്ള കണക്ക് പ്രകാരം ഗ്രാമ പഞ്ചായത്തുകളിൽ മാത്രം 2,91,292 ഫയലാണ് തീർപ്പാകാതെ കിടക്കുന്നത്.

പഞ്ചായത്തുകളിൽ കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്ക് മാത്രമേ തദ്ദേശ വകുപ്പ് ശേഖരിച്ചിട്ടുള്ളൂ. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷനുകളിൽ ഫയലുകളുടെ കണക്കെടുപ്പ് നടന്നു വരുകയാണ്. കെട്ടിട നിർമാണാനുമതി, കെട്ടിടത്തിന് നമ്പറിടൽ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവാഹ ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, മറ്റ് ഓഫിസുകളിലേക്ക് അയക്കേണ്ട റിപ്പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് തീർപ്പാകാനുള്ള ഫയലുകളിൽ കൂടുതലും. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലാണ് കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. 39,616 എണ്ണം. കുറവ് കൊല്ലം ജില്ലയിലാണ്. 6,799.

ഗ്രാമ പഞ്ചായത്തുകളിലെ ഫയലുകൾ തീർപ്പാക്കാൻ ജില്ലകളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവും നടത്തി. എന്നാൽ, ഇത്തരം നടപടികളൊന്നും പ്രതീക്ഷിച്ച് ഫലം ചെയ്തില്ലെന്നാണ് ഫയൽ കൂമ്പാരം തെളിയിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *