
Perinthalmanna Radio
Date: 03-06-2023
മലപ്പുറം: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയ്ക്കായി മലപ്പുറം ജില്ലയില്‍ ഏറ്റെടുക്കുന്ന കൈവശങ്ങളുടെ ഉടമകള്‍ ഓഗസ്റ്റ് 30നകം ഭൂമി വിട്ടൊഴിയേണ്ടി വരും.
വിലനിര്‍ണയത്തിന്റെ ഭാഗമായുള്ള കെട്ടിട പരിശോധനയും ഭൂമിയുടെ വില നിര്‍ണയവും അന്തിമ ഘട്ടത്തിലാണ്. ഈ മാസം നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയാകും. 29നകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാര നിര്‍ണയ ഉത്തരവ് കൈമാറും. പിന്നീട് രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നല്‍കുക. ഒഴിഞ്ഞു പോകാനുള്ള ഉത്തരവ് കൃത്യ സമയത്ത് നല്കിയാല് ഓഗസ്റ്റ് 30 വരെ മാത്രമാകും ഉടകള്‍ക്ക് അവരുടെ ഭൂമിയില്‍ തങ്ങാനാകുക.
4012 കൈവശങ്ങളാണ് ഗ്രീൻഫീല്‍ഡ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. ഇതിന്റെ ഉടമകള്‍ക്കെല്ലാം വെവ്വേറെ ഉത്തരവുകള്‍ നല്‍കും.
ഇവര്‍ ഒഴിഞ്ഞ് രണ്ടു ദിവസത്തിനകം നഷ്ട പരിഹാരം നല്‍കുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതര്‍ പറഞ്ഞു. ഭൂമി, കെട്ടിടം, മരങ്ങള്‍, കാര്‍ഷികവിളകള്‍ തുടങ്ങിയവയുടെ കണക്കും നഷ്ടപരിഹാരം സംബന്ധിച്ച വിശദ വിവരങ്ങളും വില നിര്‍ണയ ഉത്തരവിലൂടെ ഉടമകളെ ബോധ്യപ്പെടുത്തും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
