പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ; നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം

Share to

Perinthalmanna Radio
Date: 20-06-2023

മലപ്പുറം : പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നൽകും. ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കളക്ടർ വി.ആർ. പ്രേംകുമാറാണ് ഇക്കാര്യമറിയിച്ചത്.

നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില 30-നകം തീരുമാനിക്കും. ഭൂമി വിട്ടുനൽകുന്ന ഓരോ വ്യക്തിക്കും നൽകേണ്ട നഷ്ടപരിഹാരം നിർണയിച്ച് ജൂലായ് 30-നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനൽകിയവർ സെപ്റ്റംബർ 30-നകം ഒഴിയണം. സ്ഥലമൊഴിഞ്ഞ് പരമാവധി ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക നൽകും.

വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയിൽ 1,127 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക.

ഇതിൽ 713 കെട്ടിടങ്ങൾ പൂർണമായും 414 കെട്ടിടങ്ങൾ ഭാഗികമായും ഏറ്റെടുക്കും. ഇതിൽ 1,093 എണ്ണം താമസ കെട്ടിടങ്ങളും 34 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. 22 ആരാധനാലയങ്ങളും ഏറ്റെടുക്കും.

ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി., എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, ടി.വി. ഇബ്രാഹീം, പി.കെ. ബഷീർ, യു.എ. ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഗ്രീൻഫീൽഡ് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ വിപിൻ മധു തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *