Perinthalmanna Radio
Date: 12-01-2023
മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കു വേണ്ടി ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം ഈ മാസം അവസാനം പുറപ്പെടുവിച്ചേക്കും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കി കൊണ്ടുള്ള വിജ്ഞാപനമാണിത്.
ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടു ഉന്നയിച്ച പരാതികളിൽ ദേശീയ പാത അതോറിറ്റിയുടെ മറുപടി അറിയിച്ച ശേഷമാണു ത്രീ ഡി വിജ്ഞാപം ഉണ്ടാകുക. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വില നിർണയത്തിലേക്കും നഷ്ട പരിഹാരത്തിലേക്കും പിന്നീടാണു കടക്കുക.
ജില്ലയിലെ ഗ്രാമീണ മേഖലയിലൂടെ കടന്നു പോകുന്ന ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനു ത്രീ എ വിജ്ഞാപനം കഴിഞ്ഞ ജൂണിലാണു ദേശീയ പാത അതോറിറ്റി പുറപ്പെടുവിച്ചത്.
4 താലൂക്കുകളിലെ 15 വില്ലേജുകളിലായി 53 കിലോ മീറ്റർ ദൂരത്തിലൂടെയാണു ജില്ലയിൽ പാത കടന്നു പോകുന്നത്. ഏറ്റെടുക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലിടുന്ന ജോലി നേരത്തെ ഇതിനകം പൂർത്തിയായി.
പാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ഓരോ വ്യക്തിക്കും നഷ്ടപ്പെടുന്ന വസ്തുക്കളുടെയും ഭൂമിയുടെയും കണക്കെടുപ്പാണു ഇപ്പോൾ നടക്കുന്നത്. ഇത് അവസാന ഘട്ടത്തിലാണ്. കണക്കെടുപ്പ് പൂർത്തിയായ ശേഷമാണു നഷ്ട പരിഹാരം തീരുമാനിക്കുക. കാർഷിക വിളകളുടെ നഷ്ടപരിഹാരം കൃഷി വകുപ്പും മരങ്ങളുടേത് വനം വകുപ്പും ഭൂമിയുടേത് റവന്യൂ വകുപ്പും കെട്ടിടങ്ങളുടേത് പൊതു മരാമത്ത് വകുപ്പുമാണ് തീരുമാനിക്കുക.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ