
Perinthalmanna Radio
Date: 28-03-2023
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 2013 പുനരധിവാസ ആക്ട് പ്രകാരം മികച്ചതും സുതാര്യവുമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും അനുവദിക്കുമെന്ന് ഡോ എംപി അബ്ദുസ്സമദ് സമദാനി എം പിയെ അറിയിച്ചു.
ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം അനുവദിക്കുന്നതും ആവശ്യമായ മേൽപ്പാലങ്ങളും അടിപ്പാതകളും ഏർപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്. രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഞ്ച് പാക്കേജുകളിലായി 74 മേൽപ്പാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലമെടുപ്പ് 3എ, 3ഡി, 3ജി നോട്ടീസുകൾ നൽകി വിവിധ ഘട്ടങ്ങളിലാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
