
Perinthalmanna Radio
Date: 19-11-2022
മലപ്പുറം: പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയിലെ കല്ലിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ആകെയുള്ള 15 വില്ലേജുകളിൽ 11 ഇടത്ത് കല്ലിടൽ പൂർത്തിയായി. പോരൂർ, വെട്ടിക്കാട്ടിരി, വാഴക്കാട്, വാഴയൂർ വില്ലേജുകളിലാണ് ഇനി കല്ലിടാനുള്ളത്. അരീക്കോട്, ചെമ്പ്രശ്ശേരി, എളങ്കൂർ, കാവനൂർ, പെരകമണ്ണ, ചീക്കോട്, മുതുവല്ലൂർ, കാരക്കുന്ന്, കരുവാരക്കുണ്ട്, തുവ്വൂർ വില്ലേജുകളിലാണ് ഇതിനകം കല്ലിടൽ പൂർത്തിയായത്. ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണിന്റെ നേതൃത്വത്തിലാണു കല്ലിടൽ പുരോഗമി ക്കുന്നത്. കല്ലിടൽ പൂർത്തിയാകുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റു വസ്തുക്കൾക്കും നഷ്ട പരിഹാരം നിർണയിക്കുന്നതിലേക്ക് കടക്കും. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ടു ജില്ലയിൽ പരക്കെ പ്രതിഷേധം ഉണ്ടെങ്കിലും കല്ലിടൽ ഒരിടത്തും തടസ്സപ്പെട്ടിട്ടില്ല.
