
Perinthalmanna Radio
Date: 02-11-2022
കരുവാരകുണ്ട്: ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി കുറ്റിയടിക്കുന്നതിന് എതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും നാട്ടുകാരുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട തർക്കത്തിന് ഒടുവിൽ ഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കുറ്റിയടി നടത്തി. ഇന്നലെ പാണ്ടിക്കാട്, തുവ്വൂർ പഞ്ചായത്തുകളുടെ അതിർത്തിയായ വിലങ്ങും പൊയിലിൽ ആണ് കല്ലിടുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ എത്തിയത്.
എന്നാൽ പാണ്ടിക്കാട് പഞ്ചായത്തിൽ നിന്ന് ആളുകൾ പ്രതിഷേധവുമായി എത്തി. നഷ്ട പരിഹാരം സംബന്ധിച്ച് വ്യക്തത വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ജന പ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളോടൊപ്പം നിന്ന് കല്ലിടൽ ബഹിഷ്കരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആക്ഷൻ കൗൺസിൽ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടു. കുറ്റിയടി തടസ്സപ്പെടുത്തേണ്ടതില്ലെന്ന നിർദേശം കിട്ടിയതിനെ തുടർന്നാണ് ജനങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിൻമാറിയത്.
