
Perinthalmanna Radio
Date: 13-03-2023
പെരിന്തൽമണ്ണ: ജില്ലയിൽ എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ച 3 പേരിൽ ഒരാൾ ആശുപത്രി വിട്ടു. മറ്റ് 2 പേർക്ക് ഇന്ന് ആശുപത്രി വിടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രോഗബാധ കണ്ടെത്തിയ പെരിന്തൽമണ്ണയിലും പുലാമന്തോളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ട്.
പെരിന്തൽമണ്ണയിലെ 3 വയസ്സുള്ള കുഞ്ഞാണ് ഇന്നലെ ആശുപത്രി വിട്ടത്. മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ കുടുംബത്തോടൊപ്പന എത്തിയതാണ്. കുടുംബാംഗങ്ങളിൽ മറ്റാർക്കും രോഗ ബാധയോ മറ്റ് രോഗ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ സർവേയും ബോധവൽക്കരണവും നടത്തി.
പുലാമന്തോളിലെ ഒരു കുടുംബത്തിലെ 10 ഉം 14 ഉം വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ഫീവർ സർവേ നടത്തി. ഇന്നലെ ആരോഗ്യ ബോധവൽക്കരണവും ഭവന സന്ദർശനവും നടത്തി. ഇന്ന് പ്രദേശത്ത് ബോധവൽക്കരണ സെമിനാർ നടത്തുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
