
Perinthalmanna Radio
Date: 06-02-2023
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽ നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ന് ഹജ്ജ് യാത്ര പുനരാരംഭിക്കും. പഞ്ചാബിൽ കഴിഞ്ഞ നാല് മാസത്തിലധികമായി പാകിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തിരിപ്പിലായിരുന്നു ശിഹാബ്. ഇത്രയും നാൾ അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇപ്പോൾ പാകിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിച്ചതോടെയാണ് ശിഹാബിന്റെ യാത്രക്കുള്ള പ്രതിബന്ധം നീങ്ങിയത്. തനിക്ക് ആരോടും എതിർപ്പില്ലെന്നും നടന്ന് മക്കയിലെത്തുക എന്ന തന്റെ ആഗ്രഹം പൂവണിയുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ശിഹാബ് വ്യക്തമാക്കി. ശിഹാബ് ചോറ്റൂരിനെ പരിഹസിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഏതായാലും മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായി ക്കൊണ്ട് ശിഹാബ് ചോറ്റൂർ ഇന്ന് തന്റെ ഹജ്ജ് യാത്ര പുനരാരംഭിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ശിഹാബിനു അധികൃതർ തന്നെ ശക്തമായ പിന്തുണയായിരുന്നു നൽകിയിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
