Perinthalmanna Radio
Date: 06-04-2023
മലപ്പുറം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഓർമിക്കുക, മാർച്ച് മാസം മാത്രം മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഇത്തരത്തിൽ 3046 കേസാണ് രജിസ്റ്റർചെയ്തത്.
2022-ൽ ജില്ലയിൽനടന്ന വാഹനാപകടങ്ങളിൽ ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരായ അൻപതോളം പേരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരായിരുന്നു ഇതിലധികവും.
ജില്ലാ ആർ.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിർദേശാനുസരണം എം.വി.ഐ.മാരായ കെ. നിസാർ, ഡാനിയൽ ബേബി, കെ.എം. അസൈനാർ, ബിനോയ് കുമാർ, പ്രിൻസ് പീറ്റർ, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിഷു, ഈസ്റ്റർ, പെരുന്നാൾ, ആഘോഷങ്ങൾക്കിടയിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർ.ടി.ഒ. സി.വി.എം. ഷരീഫ്. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം കൊടുക്കരുത്.
ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം കൊണ്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
മാർച്ചിലെ പിഴ ഇപ്രകാരം
ഹെൽമെറ്റ് ധരിക്കാതെ- 2314
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചത്- 25
ലൈസൻസ് ഇല്ലാതെ -116
ഇൻഷുറൻസ് ഇല്ലാത്തത്- 648
സൈലൻസറുകൾ രൂപമാറ്റം വരുത്തിയത്- 84
മൂന്നു പേരെ കയറ്റിയത്- 150
ഫിറ്റ്‌നസ് ഇല്ലാത്തത്- 101
ടാക്‌സ് അടയ്ക്കാത്തത്- 115
ഫാൻസി രജി. നമ്പറുകൾ-71
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ