
Perinthalmanna Radio
Date: 12-02-2023
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ യൂണിറ്റ് സമ്മേളനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ഒന്നാം വാർഡ് ചീരട്ടമണ്ണയിൽ സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തുടക്കം കുറിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി സുരേഷ്ലാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ജന. സെക്രട്ടറി സി. കെ. ഹാരിസ്, ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി, മണ്ഡലം പ്രസിഡന്റ് ഷഫീക് പൊന്നിയാകുർശ്ശി, ജില്ലാ ഭാരവാഹികളായ ഷാജി കട്ടുപ്പാറ, അഷ്‌റഫ് കുഴിമണ്ണ, ജലീൽ കുന്നക്കാവ്, നിയോജക മണ്ഡലം ഭാരവാഹികളായ രാകേഷ് ഏലംകുളം, മനോജ് പാതായികര, വാർഡ് കൗൺസിലർ കൃഷ്ണ പ്രിയ, പി.പി.ശിഹാബ്, നിയോജക മണ്ഡലം കോൺഗ്രസ് ജന. സെക്രട്ടറി അറഞ്ഞിക്കൽ ആനന്ദൻ, സി. സേതു മാധവൻ, കുഞ്ഞാപ്പു വാഴയിൽ, അജിത്ത് വാഴയിൽ, രാധാകൃഷ്ണൻ പള്ളിപ്പള്ളത്, തോപ്പിൽ രാജേന്ദ്രൻ, ദിനേശ് മണ്ണാർമല, സുജിത ദിനേശ്,മറ്റു യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ സന്തോഷ് അറഞ്ഞിക്കൽ സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് സുജിത്ത് നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ