
Perinthalmanna Radio
Date: 04-12-2022
പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ. ഹൈസ്കൂൾ മൈതാനത്ത് 19-ന് തുടങ്ങുന്ന അൻപതാമത് കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാർ നിർവഹിച്ചു. 24 ടീമുകളാണ് ഒരുമാസം നീളുന്ന ടൂർണമെന്റിൽ മത്സരിക്കുന്നത്. അയ്യായിരം പേർക്കിരുന്ന് കളികാണാനുള്ള ഗാലറിയുടെ നിർമാണം പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിൽപ്പന ഏഴിന് വൈകീട്ട് നാലിന് സബ്കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിക്കും. ചടങ്ങിൽ കാദറലി ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷതവഹിച്ചു.
ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ മാർക്ക് ബിൽഡേഴ്സിന്റെ എം.ഡി. ഇക്ബാൽ, പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, എം.കെ. കുഞ്ഞയമു, സി.എച്ച്. മുസ്തഫ, കുറ്റീരി മാനുപ്പ, യുസുഫ് രാമപുരം, വി.പി. നാസർ തുടങ്ങിയവർ പങ്കെടുത്തു.
