Perinthalmanna Radio
Date: 18-01-2023
പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് ഫുട്‌ബോൾ ആവേശത്തിന്റെ കലാശപ്പോരാട്ടം ബുധനാഴ്‌ച രാത്രി എട്ടിന് നടക്കും. കാദറലി ട്രോഫിക്കായി തുല്യശക്തികളായ സബാൻ കോട്ടയ്ക്കലും എ.വൈ.സി. ഉച്ചാരക്കടവുമാണ് മത്സരിക്കുന്നത്. ടൂർണമെന്റിനൊപ്പം നടത്തിവന്ന അണ്ടർ-20 ടൂർണമെന്റിന്റെ ഫൈനലിൽ രാത്രി ഏഴിന് മേലാറ്റൂരും വലിയങ്ങാടിയും മത്സരിക്കും. ഇതോടൊപ്പമുള്ള വെറ്ററൻസ് ടൂർണമെന്റിന്റെ ഫൈനലിൽ ഷൊർണൂരും ചേരിയവും തമ്മിലുള്ള മത്സരവും നടക്കും.
പട്ടിക്കാട് ഗവ. സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്കായി ടൂർണമെന്റ് സംഘാടകരായ കാദറലി ക്ലബ്ബ് വാഗ്‌ദാനംചെയ്ത ഒന്നരലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറും. ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫിക്ക് പുറമേ ഓൾ ഇന്ത്യ വാട്‌സാപ്പ് കൂട്ടായ്‌മ നൽകുന്ന സ്വർണനാണയം പതിച്ച ഗോൾഡൺ ട്രോഫിയും സമ്മാനിക്കും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ