
Perinthalmanna Radio
Date: 03-07-2023
പെരിന്തൽമണ്ണ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ ആംബുലൻസ് പുറത്തിറക്കി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു. ഷറഫലി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ ബാവ, ജില്ലാ സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മങ്കട സുരേന്ദ്രൻ, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ രക്ഷാധികാരി വിനയൻ, വോളിബോൾ അസോ. അഖിലേന്ത്യ സെക്രട്ടറി നാലകത്ത് ബഷീർ, ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, നിഷ സുബൈർ, ജാഫർ കക്കൂത്ത്, ജോളി ജെയിംസ്, സി. സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
