പെരിന്തൽമണ്ണ: രണ്ട് ദിവസങ്ങളിലായി ദുബായ് ഖിസൈസിലെ സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ മൈതാനിയിൽ നടന്നു വന്നിരുന്ന ദുബായ് കാദറലി ഫുട്ബാൾ സെവൻസ് ടൂർണ്ണമെൻറിൽ ഷാർജയിലെ സ്മൂത്ത് സ്വലൂഷൻ ഫാൽക്കൺ എഫ് സി ജോതാക്കളായി. അബൂദാബിയിലെ സ്ലൈഡേർസ് എഫ്സിയെ (3-2) നെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മൂന്നും, നാലും ജേതാക്കളായ സക്സസ് പോയൻ്റ് കോളേജ്, അബ്രിക്കോ ഫൈറ്റ് എഫ്സി എന്നി ടീമുകളെ പരാജയ പെടുത്തിയാണ് ഫൈനലിൽ എത്തിയത്. പി ടി ഗ്രൂപ്പ് മങ്കട എം ഡി ഇർഷാദ് ഉൽഘാടനം ചെയ്തു. കാദറലി ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, സുബ്രമണ്യൻ എന്നിവർ വിതരണം ചെയ്തു. കെഫ വൈസ് പ്രസിഡൻ്റ് ബഷീർ കാട്ടൂർ, കെഫ അംഗങ്ങളായ സമ്പത്ത്, അക്ബർ ചാവക്കാട്, യുഎഇ മലപ്പുറം ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ഷരീഫ് അൽ ബക് ഷ, സെക്രട്ടറി റഫീഖ്ല തിരൂർക്കാട്, ട്രഷറർ ആദം അലി, ഹംസ ഹാജി മാട്ടുമ്മൽ, ലത്തീഫ് ആലൂർ, തുടങ്ങിയവരും കാദറലി
ക്ലബ്ബ് പ്രതിനിധികളായ മണ്ണേങ്ങൽ അസീസ്, പാറയിൽ കരീം
യൂസ്ഫ് രാമപുരം, തുടങ്ങിയവർ പങ്കെടുത്തു.
ദുബായുടെ ചരിത്രത്തിൽ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കേരള എക്സ്പേർട്ട് ഫുട്ബാൾ അസോസിയേഷന്റെ (കെഫ) സഹകരണത്തോടെ യു.എ.ഇയിലെ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരങ്ങൾ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഈ ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് 20 മിനിറ്റ് വീതമാണ് കളി നടത്തിയത്. ഒക്ടോബര്‍ 22ന് വൈകീട്ട് എട്ടിന് മത്സരങ്ങൾ തുടങ്ങി പുലർച്ച രണ്ടോടെ പ്രാഥമിക റൗണ്ടും 23ന് വൈകീട്ട് നാലു മുതൽ ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടത്തി. കമ്പനികളുടെ സ്പോൺസർഷിപ്പി ലാണ് ടീമുകൾ ഇറങ്ങിയത്. വിജയികൾക്ക് 5000 ദിർഹമും കാദറലി ട്രോഫിയും റണ്ണേഴ്സിന് 3000 ദിർഹമും ട്രോഫിയുമാണ് നൽകിയത്. അടുത്ത വർഷവും വിദേശത്ത് കാദറലി സെവൻസ് നടത്തുമെന്നും ടൂർണമെന്റിൽ നിന്നുള്ള വരുമാനം ക്ലബ് പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ് വാങ്ങുമെന്നും സെക്രട്ടറി പച്ചീരി ഫാറൂഖ് അറിയിച്ചു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി രാജ്യങ്ങൾ വേറിട്ട ഒരുക്കങ്ങൾ നടക്കുമ്പോൾ കാദറലി സ്മാരക സവൻസ് ഫുട്ബാൾ ദുബായിൽ എത്തിയത് അവിടെത്തെ ഫുട്ബാൾ പ്രേമികൾക്ക് ആവേശകരമായി.