Perinthalmanna Radio
Date: 28-11-2022
പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ.ഹൈസ്കൂൾ മൈതാനിയിൽ ഡിസംമ്പർ 19ന്ന് തുടങ്ങുന്ന കാദറലി ഗോൾഡൻ ജൂബിലി അഖിലേന്ത്യാ സെവൻസ് ഫുട്ബാളിന് വേണ്ടി നിർമ്മിക്കുന്ന ഗ്യാലറിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. അയ്യായിരം പേർക്ക് ഇരുന്ന് മത്സരം കാണാനുള്ള ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം പി അബ്ദുൽ ഹമീദ് എംഎൽഎ നിർവ്വഹിച്ചു. ഞായറാഴ്ച കാലത്ത് നടന്ന ചടങ്ങിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിഎം മുസ്തഫ, പിടിഎ പ്രസിഡണ്ട് പുളിയക്കുത്ത് അസീസ്, കാദറലി ക്ലബ്ബ് പ്രസിഡണ്ട് സി മുഹമ്മദലി, പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, മറ്റു കാദറലി ക്ലബ്ല് ഭാരവാഹികൾ പ്രദേശത്തെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് എത്തിയ അംഗങ്ങൾ, സ്ഥല വാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 24 ടീമുകളാണ് ഇക്കുറി മാറ്റുരക്കുന്നത്.