പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

Share to

Perinthalmanna Radio
Date: 07-11-2022

പെരിന്തൽമണ്ണ: ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കുന്ന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇനി മൂന്ന് ദിവസക്കാലം പെരിന്തൽമണ്ണയിൽ കലയുടെ ഉത്സവ ലഹരിയായിരിക്കും.

പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്, ജി.ജി.വി.എച്ച്.എസ്.എസ്, സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും. 74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്. സമാപന സമ്മേളനം നഗരസഭാ അധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും.

Share to

Leave a Reply

Your email address will not be published. Required fields are marked *