
Perinthalmanna Radio
Date: 11-11-2022
പെരിന്തൽമണ്ണ: ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടത്തിയ പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 257 പോയിന്റുമായി പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ കിരീടം നേടി. 189 പോയിന്റുമായി തൂത ഡി.യു.എച്ച്.എസ്.എസ്. രണ്ടും 187 പോയിന്റുമായി കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 344 പോയിന്റുകളോടെ കുന്നക്കാവ് ജി.എച്ച്.എസ്.എസ്. ഓവറോൾ ജേതാക്കളായി. താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസ്. 327 പോയിന്റുമായി രണ്ടാമതും തൂത ഡി.യു.എച്ച്.എസ്.എസ്. 301 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.
യു.പി. വിഭാഗത്തിൽ 196 പോയിന്റുമായി ചെറുകര എ.യു.പി. സ്‌കൂൾ ഒന്നാംസ്ഥാനം നേടി. 193 പോയിന്റോടെ എരവിമംഗലം എ.യു.പി. സ്കൂൾ രണ്ടും 192 പോയിന്റോടെ പൂവ്വത്താണി എ.എം.യു.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ 86 പോയിന്റ് നേടിയ പരിയാപുരം എ.എം.എൽ.പി. സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 66 പോയിന്റോടെ ചെറുകര എ.എൽ.പി. സ്‌കൂളും പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളും രണ്ടാംസ്ഥാനം പങ്കിട്ടു. 63 പോയിന്റ് ടേിയ പൂവ്വത്താണി എ.എം.യു.പി. സ്‌കൂളാണ് മൂന്നാമതെത്തിയത്. സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷതവഹിച്ചു.
