ശരീരം തളർന്ന ഇതര സംസ്ഥാന തൊഴിലാളിയെ ബംഗാളിൽ എത്തിച്ച് ജോണിയും സംഘവും

Share to

Perinthalmanna Radio
Date: 13-01-2023

പെരിന്തൽമണ്ണ: ശരീരം തളർന്ന ഇതര സംസ്ഥാന തൊഴിലാളിയെ സ്വദേശമായ ബംഗാളിൽ എത്തിച്ച് ജോണിയും സംഘവും നാട്ടിലേക്ക് മടങ്ങി. ബംഗാളിലെ മാൾഡയിൽ നിന്ന് കേരളത്തിൽ ജോലിക്കെത്തിയ ഷൈക്ക് ഹാഷിമാ (25) ണ് മരം മുറിക്കുന്നതിനിടെ വീണ് പരുക്കേറ്റ് അബോധാവസ്ഥയിൽ ഒന്നര മാസത്തോളം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നത്. ഭാര്യയും മൂന്ന് വയസുള്ള കുട്ടിയുമുണ്ട് ഷൈക്ക് ഹാഷിമിന്. കിടപ്പാലായ ഷൈക്ക് ഹാഷിമിനെ നാട്ടിലെത്തിച്ച പെരിന്തൽമണ്ണക്കാരായ കാരുണ്യ ആംബുലൻസ് ഉടമ ജോണിയും അജിനും മെയിൽ നഴ്സ് അജിനും ഏറ്റെടുത്ത ദൗത്യം നിർവഹിച്ച് ചാരിതാർഥ്യത്തോടെയാണ് നാട്ടിലേക്ക് മടക്ക യാത്ര ആരംഭിച്ചത്. ഹാഷിമിനെ ആലപ്പുഴയിൽ നിന്ന് 2,680 കിലോമീറ്റർ അകലെയുള്ള ബംഗാളിലെ ഗ്രാമത്തിൽ എത്തിക്കാൻ വന്ന മുഴുവൻ സാമ്പത്തിക സഹായമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തത് പ്രവാസി മലയാളിയായ ആലപ്പുഴയിലെ സജി ചെറിയാനാണ്. കായംകുളം എം.എൽ.എ യു. പ്രതിഭയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ആലപ്പുഴയിൽ നിന്ന് തുടങ്ങിയ യാത്ര ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ലക്ഷ്യ സ്ഥാനത്ത് എത്തി. സംഘം ഇന്ന് പെരിന്തൽമണ്ണയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *