Perinthalmanna Radio
Date: 24-05-2023
കരുവാരക്കുണ്ട്: ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മല കയറാനെത്തിയ 3 പേരിൽ ഒരാൾ ഇറങ്ങി. മറ്റു രണ്ടുപേർ ഇറങ്ങാനാകാതെ മലമുകളിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ 3 പേർ ചേർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പൊലീസും അഗ്നിശമന സേനാ വിഭാഗവും തിരച്ചിലിനായി പുറപ്പെട്ടത്. തിരച്ചിൽ രാത്രി വൈകിയും തുടരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ