
Perinthalmanna Radio
Date: 21-06-2023
പെരിന്തൽമണ്ണ: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തിൽ ആർക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളും ഫർണീച്ചറുകളും ഫയലുകളും കത്തി നശിച്ചു. അഗ്നിസുരക്ഷാസേന എത്തി തീ അണച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ തന്റെ പേര് ഉൾപ്പെടുത്താത്തതിൽ പ്രകോപിതനായാണ് മുജീബ് റഹ്മാൻ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
