Perinthalmanna Radio
Date: 14-07-2023
ആലിപ്പറമ്പ്: വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകർഷകന്. ആനമങ്ങാട് കൃഷ്ണപ്പടിയിലെ ഒലിയത്ത് അയ്യപ്പൻ (70) ആണ് ഒന്നാം സമ്മാനമായ 75 ലക്ഷത്തിന് അർഹനായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയിയായത്.
സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസിൽനിന്നാണ് ടിക്കറ്റെടുത്തത്. കേരള സ്റ്റേറ്റ് കോർപ്പറേഷൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകർഷകരാണ്. ഉപജീവനമാർഗവും ഇതാണ്. മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. അനിത, അനില, അനിഷ എന്നിവർ. സമ്മാനത്തുക കൊണ്ട് കടബാധ്യതകൾ തീർക്കണമെന്നും സ്ഥിരമായി വരുമാനം ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ