Perinthalmanna Radio
Date: 04-08-2023
പെരിന്തൽമണ്ണ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്. പട്ടാമ്പി റോഡിലുള്ള പിടി.സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജൻസിയിൽ വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ വർഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വിൽപന നടത്തിയ ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വർഷത്തോളമായി സെയ്തലവി ലോട്ടറി ഏജൻസി തുടങ്ങിയിട്ട്. ഇന്നലെ സൈതലവിയുടെ മകൻ സജാദിന്റെ നേതൃത്വത്തിൽ കടയിൽ എത്തിയവർക്ക് ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ