
Perinthalmanna Radio
Date: 06-01-2023
മലപ്പുറം: ഭാരവാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ വാഹന പരിശോധനയും ബോധവല്‍ക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശപ്രകാരം പ്രകാരമാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്.
ഭാരവാഹനങ്ങള്‍ നാലുവരിപ്പാതകളില്‍ വലതുവശം ചേര്‍ന്ന് ഓടിക്കുന്നതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യാനിടയാവുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്മാരും വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരും പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ 264 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് നടത്തിയ പരിശോധനയ്ക്ക് ആര്‍ടിഒ സി.വി.എം ഷരീഫ് നേതൃത്വം നല്‍കി. എന്‍ഫോഴ്സ്മെന്റ് എം വി ഐമാരായ പി.കെ മുഹമ്മദ് ഷഫീഖ്, ബിനോയ് കുമാര്‍, എ എം വി ഐ മാരായ കെ.ആര്‍ ഹരിലാല്‍, പി. ബോണി, സയ്യിദ് മഹ്‌മൂദ്, എബിന്‍ ചാക്കോ, ഷൂജ മാട്ടട, എം. സലീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ